വധൂവരന്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോയിലിടിച്ച് 2 പേര്‍ക്ക് പരിക്ക്

പാലോട്: വധൂവരന്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോയിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ ഷെഫീകിനും യാത്രക്കാരിയായ റിട്ടയര്‍ ആരോഗ്യവകുപ്പ് ജീവനക്കാരി വിജയമ്മ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറില്‍ സഞ്ചരിച്ചിരുന്ന വധൂവരന്‍മാരടക്കം ആര്‍ക്കും പരിക്കില്ല.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. ഇലവുപാലത്ത് വച്ച് പാലോട്ടേക്ക് വരികയായിരുന്ന ഓട്ടോയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡിന്റെ വലതുവശത്തേക്ക് വന്ന കാര്‍ വൈദ്യുതി പോസ്റ്റും തകര്‍ത്തിട്ടുണ്ട്.

Top