Pallivasal extension-quick verification

തിരുവനന്തപുരം :പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതില്‍ ഒന്നരക്കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി. വിജിലന്‍സ് തൊടുപുഴ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കെഎസ്ഇബിക്കു വേണ്ടി 16 പേരില്‍ നിന്നാണ് എട്ട് ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തത്. ആറു കോടി രൂപ ഇതിനായി കൈമാറി. എന്നാല്‍ ഈ ഭൂമി തരിശ് ഭൂമിയും റവന്യൂ ഭൂമിയും ആയിരുന്നെന്നും ഇതു മറച്ചുവച്ച് പണം തട്ടിയെടുത്തുവെന്നുമാണ് ആരോപണം.

പട്ടയമുള്‍പ്പെടെയുള്ള രേഖകള്‍ സ്വകാര്യ വ്യക്തികളുടെ പേരില്‍ വ്യാജമായി ചമച്ചാണ് തട്ടിപ്പ് നടത്തിയത്. തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും തട്ടിപ്പില്‍ പങ്കാളികളാണെന്നും പരാതിയില്‍ പറയുന്നു.

Top