സിപിഎം ഏരിയാകമ്മറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്റര്‍; ഇത് നാടിന് മാതൃക

കൊച്ചി: സിപിഎം ഏരിയാകമ്മറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്റര്‍ ആരംഭിച്ച് കേരളത്തിന് ഒരു മാതൃക. കളമശ്ശേരിയിലെ ഏരിയാകമ്മറ്റി ഓഫീസിലാണ് പാവപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് തണലായി പാലിയേറ്റീവ് സെന്റര്‍ തുടങ്ങിയിരിക്കുന്നത്.

എറണാകുളം ജില്ലയിലെ രണ്ടാമത്തെ സെന്ററാണിത്. ഇത്തരത്തില്‍ ഇരുപത് സെന്ററുകള്‍ തുടങ്ങാനാണ് സിപിഎമ്മം ഉദ്ദേശിക്കുന്നത്. വരുന്ന മാര്‍ച്ചില്‍ ഇടപ്പള്ളിയിലെ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

ഓഫീസിന്റെ ഒരു ഭാഗത്ത് കിടപ്പ് രോഗികള്‍ക്ക് വേണ്ടുയുള്ള ഫിസിയോ തെറാപ്പി സെന്റര്‍ തുറന്നു. സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘമാണ് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്റര്‍ തുറന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. മാത്രമല്ല പൂര്‍ണമായും കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കാനും സംഘം തയ്യാറാണ്. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

Top