പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു അറസ്റ്റിൽ

കോഴിക്കോട്: ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസിന്റെ പിടിയിലായി. കാപ്പാ നിയമം ചുമത്തി ഇയാളെ തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം പല്ലൻ ഷൈജു മുങ്ങുകയായിരുന്നു

മലപ്പുറം കോട്ടക്കൽ പൊലീസ്, വയനാട്ടിലെ റിസോട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയാണ്. കോടാലി ശ്രീധരൻ്റെ കൂട്ടാളിയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും വാറൻ്റുണ്ട്.

Top