പാലക്കാട് വീട്ടമ്മയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

murder

പാലക്കാട്: വീട്ടമ്മയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വാണിയംകോട് മണികണ്ഠന്റെ ഭാര്യ ശ്രീജയ്ക്കാണ് (33) വെട്ടേറ്റത്. കൃഷ്ണന്‍ എന്നയാളാണ് ശ്രീജയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ശ്രീജയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ഒരു വര്‍ഷം മുന്‍പ് വടക്കഞ്ചേരി പൊലീസ് കേസ് എടുത്തിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണന്‍ ശ്രീജയെ സമീപിച്ചെങ്കിലും ശ്രീജ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇതിന്റെ വിരോധമാണ് ശ്രീജയെ നടുറോഡിലിട്ട് വെട്ടാന്‍ കാരണമായതെന്നാണ് സൂചന.

ശനിയാഴ്ച രാത്രി എട്ടരയോടെ വാണിയംകോട്ടുള്ള ശ്രീജയുടെ ചായക്കടയില്‍ കൃഷ്ണനും സംഘവും എത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ശ്രീജയുടെ ഭര്‍ത്താവിനെ വെട്ടാന്‍ ഇയാള്‍ തുനിഞ്ഞതോടെ ഇരുവരും പുറത്തേക്കോടി. എന്നാല്‍ പിന്നാലെ ഓടിവന്ന കൃഷ്ണന്‍ ശ്രീജയെ വെട്ടുകയായിരുന്നു. ശ്രീജയുടെ രണ്ടു കാല്‍പ്പാദത്തിനും വയറിനും തോളിനും വെട്ടേറ്റിട്ടുണ്ട്.

Top