മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; എട്ട് പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. പാല്‍ഘര്‍ ജില്ലയില്‍ ബൊയ്‌സര്‍ എന്ന മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്.

മുംബൈ നഗരത്തില്‍ നിന്ന് ഏതാണ്ട് 100 കിലോമീറ്റര്‍ അകലത്തിലാണ് കോള്‍വാഡെ.
പൊലീസും ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വൈകിട്ട് 7.20-ഓടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 15 കിലോമീറ്റര്‍ അകലെയുള്ള വീടുകളുടെ ജനാലകള്‍ തകര്‍ന്നുവെന്ന് പോലീസ് വക്താവ് ഹേമന്ത് കട്കര്‍ പറഞ്ഞു.

സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സിന്റെ പരമാവധി യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും പൊലീസ് വക്താവ് ഹേമന്ദ് കത്കര്‍ വ്യക്തമാക്കി.

Top