‘ഓരോ ഫലസ്തീനിയും ഈ പോരാട്ടത്തിന്റെ ഭാഗമാകണം’: ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് പി.എഫ്.എല്‍.പി

ജറൂസലം: സയണിസ്റ്റ് അധിനിവേശത്തെ തുരത്തണമെന്നാവശ്യപ്പെട്ട് ഫലസ്തീനിലെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയായ പി.എഫ്.എല്‍.പി പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി).സയണിസ്റ്റ് അധിനിവേശത്തെ തുരത്തണം, അതിന് ഓരോ ഫലസ്തീനിയും ഈ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും പി.എഫ്.എല്‍പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

”ഫലസ്തീനിന്റെയും അല്‍ അഖ്‌സയുടെയും ഖുദ്‌സിന്റെയും വിളിക്കാണ് പോരാളികള്‍ ഒന്നിച്ചുത്തരം നല്‍കിയത്. അത് പ്രതിരോധത്തിന്റെയും അറബ് ദേശീയതയുടെയും യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയാണ്. ശത്രുവിനുമേല്‍ തന്ത്രപരമായ വിജയം നേടുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ഈ പോരാട്ടം. ഇത് ഫലസ്തീനിലും ഈ മേഖലയിലും പുതിയ ചരിത്രം സൃഷ്ടിക്കും”- പ്രസ്താവന തുടങ്ങുന്നു.

‘ഈ പോരാട്ടത്തില്‍ ഫലസ്തീന്‍ ജനതയോടൊപ്പം പങ്കെടുക്കാന്‍ ആവശ്യപ്പെടുകയാണ്, അവരവര്‍ നില്‍ക്കുന്നയിടങ്ങളില്‍, നിങ്ങള്‍ക്ക് ലഭ്യമായ ഏതായുധവുമെടുത്ത് ശത്രു സേനയെ നേരിടണം. കുടിയേറ്റക്കാരെ തുരത്തണം. അവരുടെ സഞ്ചാര വഴികള്‍ അടയ്ക്കണം. അവരുടെ സംവിധാനങ്ങള്‍ തകര്‍ക്കണം.

നമ്മുടെ പ്രതിരോധംകണ്ട് ഭയചകിതരായ സയണിസ്റ്റ് അധിനിവേശകരെ പിന്തുടര്‍ന്ന് ആട്ടിയോടിക്കണം. ഫലസ്തീനിലെ ഓരോ മണല്‍തരിയില്‍നിന്നും അവരെ തുടച്ചുനീക്കണം. ഈ വിമോചനപ്പോരാട്ടത്തില്‍ അണിചേരാന്‍ ഫലസ്തീന്‍ അതോ റിറ്റിയുടെ സായുധ വിഭാഗത്തോടും സായുധരായ മുഴുവനാളുകളോടും പി എഫ് എല്‍ പി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നു’- പ്രസ്താവനയില്‍ പറയുന്നു.

‘ഐതിഹാസികമായ ഒക്ടോബര്‍ യുദ്ധത്തിന്റെ ഓര്‍മക്കാലത്താണ് പുതിയ പോരാട്ടമുഖം തുറക്കുന്നത്. അതിനാല്‍ ഇത് അറബ് ജനതക്ക് അവരുടെ സ്ഥാനം തിരിച്ചറിയാനും സിയോണിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ അണിനിരക്കാനുമുള്ള സവിശേഷ സന്ദര്‍ഭമാണ്. അവര്‍, അവരുടെ ദൗത്യം നിര്‍വഹിക്കണം. പോരാട്ട ഭൂമിയിലെ സഖാക്കള്‍ക്കൊപ്പം നില്‍ക്കണം.’-പ്രസ്താവനയില്‍ പറയുന്നു.

Top