ഫലസ്തീന്‍ അമേരിക്കന്‍ മോഡല്‍ ജീജി ഹദീദിക്കും കുടുംബത്തിനും വധഭീഷണി

ഗസ്സസിറ്റി: ഗസ്സയിലെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ഫലസ്തീന്‍ അമേരിക്കന്‍ മോഡല്‍ ജീജി ഹദീദിക്കും കുടുംബത്തിനും വധഭീഷണി. 28 കാരിയാല ജീജി, സഹോദരി ബെല്ല, സഹോദരന്‍ അന്‍വര്‍, മാതാപിതാക്കളായ യോലന്ദ, മുഹമ്മദ് എന്നിവര്‍ക്കാണ് ഇ-മെയിലും സമൂഹമാധ്യമങ്ങളും മൊബൈല്‍ ഫോണും വഴി വധ ഭീഷണി ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് കുടുംബാംഗങ്ങളില്‍ ചിലര്‍ ഫോണ്‍ നമ്പര്‍ മാറാന്‍ നിര്‍ബന്ധിതരായും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍-ഗസ്സ യുദ്ധത്തെ കുറിച്ച് ജീജി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ഇസ്രായേലിന്റെ ശ്രദ്ധയില്‍ പെട്ടതിനു പിന്നാലെയാണ് വധഭീഷണിയുയര്‍ന്നത്.

‘ഫലസ്തീനികളെ ഇസ്രായേല്‍ ഭരണകൂടം കൈകാര്യം ചെയ്യുന്നതില്‍ ജൂതരെ സംബന്ധിച്ച ഒന്നുമില്ല. ഇസ്രായേല്‍ സര്‍ക്കാരിനെ അപലപിക്കുന്നത് ജൂതവിരുദ്ധമല്ല. ഫലസ്തീനികളെ പിന്തുണയ്ക്കുന്നത് ഹമാസിനെ പിന്തുണയ്ക്കുന്നതുമല്ല.’ എന്നായിരുന്നു ജീജിയുടെ പോസ്റ്റ്. ഗസ്സയിലെ നീതീകരിക്കാനാവാത ദുരന്തം പേറുന്നവര്‍ക്കൊപ്പമാണ് താനെന്നും എല്ലാദിവസവും സംഘര്‍ഷത്തില്‍ നഷ്ടമാവുന്ന എണ്ണമറ്റ നിരപരാധികളുടെ ജീവനാണെന്നും’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ജീജിയുടെ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് ഇസ്രായേല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് മറുപടി വന്നു. ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തിയപ്പോള്‍ ജീജി എവിടെയായിരുന്നുവെന്നും, നിങ്ങള്‍ക്ക് കഴിഞ്ഞാഴ്ച ഉറങ്ങാന്‍ സാധിച്ചിരുന്നില്ലേ വീടുകളില്‍ വെച്ച് ജൂതകുഞ്ഞുങ്ങളെ കശാപ്പു ചെയ്യുന്നത് അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയാണോ ആ നിശ്ശബ്ദതയിലൂടെ വ്യക്തമാണ് നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ഞങ്ങള്‍ നിങ്ങളെ കണ്ടോളാം ഇസ്രായേല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് വന്ന ജീജിക്കുള്ള മറുപടിയാണിത്.

Top