പാളയം കത്തീഡ്രല്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പാളയം കത്തീഡ്രലിലെ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സഹവികാരി ഫാ.ജോണ്‍സണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ട് മണിയോട് കൂടി വൈദികനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പള്ളിമേടയില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് ഫാ.ജോണ്‍സണെ കണ്ടെത്തിയത്. ഫാ.ജോണ്‍സണ് ചില രോഗങ്ങളുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മരണകാരണം വ്യക്തമാകുയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. മ്യൂസിയം സ്റ്റേഷന്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Top