വെസ്റ്റ് ബാങ്കിൽ 3000 വീട് നിർമിക്കാൻ ഇസ്രായേൽ

ലസ്തീനിൽ ജൂത കുടിയേറ്റ കോളനികള്‍ വ്യാപിപ്പിക്കാനുള്ള നീക്കം ശക്തമാക്കി ഇസ്രയേൽ. വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാർക്കായി 3000 പുതിയ വീട് നിർമിക്കുന്നതിനുള്ള പദ്ധതിക്ക് ഈ ആഴ്ച ഇസ്രയേല്‍ അം​ഗീകാരം നല്കും. അടുത്ത വർഷം ആദ്യം നിര്‍മാണം ആരംഭിച്ചേക്കും.

കിഴക്കന്‍ ജറുസലേമും വെസ്റ്റ് ബാങ്കും തമ്മിലുള്ള കരബന്ധം വലിയതോതിൽ വെട്ടിക്കുറയ്ക്കുന്ന ഈ നീക്കം പലസ്തീന്‍ രാഷ്ട്രനിർമാണത്തിനുള്ള ശ്രമം സങ്കീര്‍ണമാക്കും.നിലവില്‍ പലസ്തീന്‍ ഭൂമി കൈയേറി വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി ഏഴ് ലക്ഷത്തിലധികം ജൂതര്‍ താമസിക്കുന്നുണ്ട്.

Top