പലസ്തീന്‍ അക്രമികളുടെ കഠാരയാക്രമണം; ഇസ്രയേല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു

ജറുസലേം: പലസ്തീന്‍ അക്രമികളുടെ കഠാരയാക്രമണത്തില്‍ ഇസ്രയേല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. മധ്യ ഇസ്രയേല്‍ സ്വദേശി ഹദാസ് മാല്‍കയാണ് (23) കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം ദമാസ്‌ക്കസ് ഗേറ്റിനു സമീപം സുല്‍ത്താന്‍ സുലൈമാന്‍ സ്ട്രീറ്റിലായിരുന്നു സംഭവം. മൂന്നു പേരാണ് ആക്രമണം നടത്തിയത്.

രണ്ടു പേര്‍ പോലീസിനു നേരെ വെടിവച്ചപ്പോള്‍ മൂന്നാമന്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഹദാസിനെ ജറുസലേമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അക്രമികളെ പോലീസ് വെടിവച്ചു വീഴ്ത്തി. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 15 മാസം മുമ്പാണ് ഹദാസ് പോലീസ് സേനയില്‍ ചേര്‍ന്നത്.

Top