പലസ്തീന്‍ വനിതാ എംപിയെ തടവിന് ശിക്ഷിച്ച് ഇസ്രായേല്‍ കോടതി

ജറുസലേം: പലസ്തീന്‍ വനിതാ എംപിയും പോപുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പിഎഫ്എല്‍പി) അംഗവുമായ ഖാലിദ ജറാറിന് ഇസ്രായേല്‍ സൈനിക കോടതി രണ്ട് വര്‍ഷം തടവും 1,200 ഡോളര്‍ പിഴയും വിധിച്ചു. അഡാമീര്‍ പ്രിസണ്‍ സപ്പോര്‍ട്ട് ആന്റ് ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷനിലെ മാധ്യമ വിഭാഗം മേധാവി ഹെബ ഹമാര്‍ഷയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്യുന്നു.

2019 ഒക്ടോബര്‍ 31ന് റാമല്ലയിലെ വസതിയില്‍ നിന്നാണ് ജറാറിനെ അധിനിവേശ സൈന്യം അറസ്റ്റ് ചെയ്തത്. ഇസ്രായേല്‍ സൈന്യം നിരോധിച്ച പിഎഫ്എല്‍പിയുടെ ഭാഗമായി എന്നാരോപിച്ചാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയത്. വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പിഎല്‍ഒ) രണ്ടാമത്തെ വലിയ വിഭാഗമായ പിഎഫ്എല്‍പിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ജറാര്‍. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

 

 

Top