പാലസ്തീനികളും ഇസ്രയേല്‍ കുടിയേറ്റക്കാരും വാണിജ്യ രംഗത്ത് കൈകോര്‍ക്കണം; ഡേവിഡ് ഫ്രീഡ്മാന്‍

ഇസ്രായേല്‍: പാലസ്തീനികളും ഇസ്രായേലിലെ കുടിയേറ്റക്കാരും തമ്മില്‍ വാണിജ്യ രംഗത്ത് കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിലെ അമേരിക്കന്‍ അംബാസിഡര്‍. ഇസ്രായേലികളുമായി വാണിജ്യബന്ധം സ്ഥാപിക്കുന്നതിന് നിരവധി പാലസ്തീനികള്‍ക്ക് താല്‍പര്യമുണ്ടെന്നും അതിനുള്ള അര്‍ഹത അവര്‍ക്കുണ്ടെന്നും ഇസ്രായേല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ദ്വിദിന പരിപാടിയില്‍ ഡേവിഡ് ഫ്രീഡ്മാന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിയമിച്ച ഇസ്രായേല്‍ അംബാസിഡറാണ് ഫ്രീഡ്മാന്‍.

ഇസ്രായേല്‍ ജനതയാണ് പാലസ്തീന്‍ സാമ്പത്തിക വ്യവസ്ഥ ഉയരാന്‍ കാരണമായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പാലസ്തീന്‍ സംരംഭകരും അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാലസ്തീനികളുടെ ജീവിതം മെച്ചപ്പെടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമമാണ് പാലസ്തീനികള്‍ക്ക് ഇതിന് തിരിച്ചടിയാകുന്നത് എന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ട്.

Top