പൊലീസിന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണി

പാലാ: പൊലീസിന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണി. പാലാ പോളിടെക്‌നിക് കോളേജിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മില്‍ കോളേജില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മോശമായി പെരുമാറുകയായിരുന്നു.

തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയും തള്ളിമാറ്റുകയുമായിരുന്നു. കൃത്യനിര്‍വ്വഹണത്തിന് തടസം നിന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കണ്ടാലറിയുന്നവര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.

Top