പാലാരിവട്ടം മേല്‍പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചു ; ഗതാഗത കുരുക്ക് രൂക്ഷം

കൊച്ചി : പാലാരിവട്ടം മേല്‍പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചു. ഒരു മാസത്തിനുള്ളില്‍ പണിതീര്‍ത്ത് ജൂണ്‍ ഒന്നിന് പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ തീരുമാനം. സംഭവത്തെ തുടര്‍ന്ന് ഇടപ്പള്ളി ബൈപ്പാസിലെ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്.

2016 ഒക്ടോബറിലാണ് പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. പാലം പണി തീര്‍ന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് അറ്റകുറ്റപണികള്‍ക്കായി അടച്ചിടേണ്ടി വന്നിരിക്കുന്നത്.
മേല്‍പ്പാലത്തിലെ സ്ലാബുകളില്‍ വിള്ളല്‍ കണ്ടെത്തിയതും പാലത്തിലെ ടാറിളകി റോഡ് തകര്‍ന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് അറ്റകുറ്റ പണികള്‍ക്കായി മേല്‍പ്പാലം അടച്ചിടേണ്ടി വന്നത്.

Top