പാലാരിവട്ടം പാലം അഴിമതിക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. അശോക് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി. അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും അലംഭാവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറ്കടറുടെ നടപടി.

അന്വേഷണ സംഘത്തിന്റെ പുതിയ തലവന്‍ വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈ.എസ്.പി ശ്യാംകുമാറാണ്.

പാലാരിവട്ടം പാലം കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 30ന് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ഉത്തരവിട്ടതിനു പിന്നില്‍ മുന്‍മന്ത്രി ഇബ്രാംഹീം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടെന്ന് വിജിലന്‍സ് ഹൈകോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ പിന്നീട് തുടര്‍നടപടിയൊന്നും അശോക് കുമാര്‍ സ്വീകരിച്ചില്ല. കൂടാതെ അശോക് കുമാറിന്റെ ഭാഗത്ത് നിന്നും അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാരോപിച്ച് പ്രോസിക്യൂഷന്‍ അടക്കം പരാതിപ്പെട്ടതോടെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തത്.

Top