പാലാരിവട്ടം മേല്‍പ്പാല അഴിമതി: ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായം തേടി വിജിലന്‍സ്

കൊച്ചി: വിദഗ്ധ സഹായത്തോടെ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം നിര്‍ണ്ണയിക്കാനൊരുങ്ങി വിജിലന്‍സ്. ഇതിനായി ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായം തേടിയിട്ടുണ്ട്.

അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മേല്‍പ്പാലം അഴിമതിയില്‍ എല്‍ഡിഎഫ് നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എം എം മണിയും പാലം സന്ദര്‍ശിച്ചു. നിര്‍മാണത്തില്‍ അഴിമതി നടത്തിയവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന അനിശ്ചിത കാല സമരം തുടരുകയാണ്.

Top