പാലാരിവട്ടം പാലം തികഞ്ഞ അഴിമതി; കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റിയെന്ന് ജി. സുധാകരന്‍

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം തികഞ്ഞ അഴിമതിയാണെന്നും പാലത്തിന്റെ നിര്‍മ്മാണത്തില്‍ കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റിയെന്നും മന്ത്രി ജി സുധാകരന്‍.

പാലത്തിന്റെ മേല്‍മനോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്‌കോ അത് വേണ്ടവിധം കൈകാര്യം ചെയ്തില്ലെന്നും പാലത്തിന്റെ ഡിസൈനിലും നിര്‍മാണത്തിലും മേല്‍നോട്ടത്തിലും അപാകതയുണ്ടായെന്നും. കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മാണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പിഡബ്ല്യുഡി മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടത്തിയതായി പരാതിയില്ല. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top