പാലാരിവട്ടം മേല്‍പാലം പുതുക്കി പണിയുന്നതാണ് ഉചിതമെന്ന് ഇ.ശ്രീധരന്‍

കൊച്ചി: പാലാരിവട്ടം മേല്‍പാലം പുതുക്കി പണിയുന്നതാണ് ഉചിതമെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു മുകളില്‍ ആയുസ് ഉണ്ടാവേണ്ടതാണെന്നും പൊടിക്കൈകള്‍ അത് നിലനിര്‍ത്തുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മേല്‍പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്നും ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ലെന്നും പുതിയവ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പാലത്തിന്റെ ഡിസൈന്‍ തന്നെ തെറ്റാണ്. ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോള്‍ പാലം ഇളകുന്നതിനുള്ള മുഖ്യകാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലം തകര്‍ച്ച നേരിട്ടപ്പോള്‍ ആദ്യം വിജിലന്‍സിനെ സമീപിക്കുകയല്ല, എന്‍ജിനീയറിംഗ് വിദഗ്ധരെ സമീപിക്കുകയായിരുന്നു വേണ്ടത്. വിജിലന്‍സിനെ കൊണ്ടുവന്നാല്‍ പാലം നന്നാകില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.

Top