പാലാരിവട്ടം മേല്‍പാലം ഭാഗികമായി പൊളിച്ചു പണിയാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് കിറ്റ്‌കോ

കൊച്ചി : കൃത്യമായ മുന്നൊരുക്കമോ, സാങ്കേതിക വിലയിരുത്തലോ നടത്താതെയാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്ന് കിറ്റ്‌കോ. പാലാരിവട്ടം മേല്‍പാലം ഭാഗികമായി പൊളിച്ചു പണിയാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമെന്നാണ് നിര്‍മാണ ചുമതലയുണ്ടായിരുന്ന കിറ്റ്‌കോ പ്രതികരിച്ചത്.

ശരിയായ സാങ്കേതിക വിലയിരുത്തല്‍ നടത്താതെയാണ് തീരുമാനം പ്രഖ്യാപിച്ചതെന്ന ഗുരുതരമായ ആരോപണവുമുണ്ട്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് കോഡ് പ്രകാരം ലോഡ് ടെസ്റ്റ് നടത്തി ബലഹീനത ഉറപ്പുവരുത്തിയശേഷമാണ് പൊളിക്കാനുള്ള തീരുമാനം എടുക്കേണ്ടതെന്നാണ് വാദം.

ഇതിനിടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കാതെയാണ് സര്‍ക്കാര്‍ നീക്കമെന്ന ആക്ഷേപം യു.ഡി.എഫും ഉന്നയിച്ചിരുന്നു.

മദ്രാസ് ഐ.ഐ.ടിയുടെ അന്തിമ റിപ്പോര്‍ട്ടും, പാലം പൊളിക്കാന്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

Top