പാലാരിവട്ടം അഴിമതി കേസ്; വി.കെ ഇബ്രാഹിമിനെ ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ ഇബ്രാഹിമിനെ വിജിലന്‍സ് ചോദ്യം ചെയ്യും.ശനിയാഴ്ച രാവിലെ 11 ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കി. പൂജപ്പുരയിലുള്ള വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം തന്നെ വിജിലന്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അറസ്റ്റ് ഉണ്ടാകുമോ എന്നകാര്യത്തില്‍ പിന്നീട് തീരുമാനിക്കും.

Top