പാലാരിവട്ടം പാലം; നിര്‍മ്മാണ കമ്പനിയായ ആര്‍ഡിഎഎസ് കരിമ്പട്ടികയില്‍

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ നിര്‍മ്മാണ കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. ഇതിനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

പുനലൂര്‍-പൂങ്കുന്നം റോഡ് നിര്‍മാണ കരാറില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കി. ആര്‍ഡിഎസ് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തെയാണ് കരാറില്‍ നിന്ന് ഒഴിവാക്കിയത്.

Top