പാലാരിവട്ടം പാലം; പുനര്‍നിര്‍മ്മാണത്തിനായുള്ള പ്രാഥമിക ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും

കൊച്ചി: സുപ്രീം കോടതി വിധിക്കു പിന്നാലെ പാലാരിവട്ടം പാലാത്തിന്റെ പുനര്‍നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നു. പാലം പുനര്‍നിര്‍മ്മിക്കുന്നതിനായുള്ള പ്രാഥമിക ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് കോഴിക്കോട് ആസ്ഥാനമായ നിര്‍മ്മാണ കമ്പനി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി അറിയിച്ചു.

പാലത്തിലെ ടാറ് ഇളകി മാറ്റുന്ന ജോലിയാവും ആദ്യം ചെയ്യുക. പാലം പുനര്‍നിര്‍മ്മാണത്തിന്റെ സമയക്രമം ഇന്ന് തീരുമാനിക്കും. പൊതുജനവികാരവും സര്‍ക്കാര്‍ നിര്‍ദേശവും കണക്കിലെടുത്താണ് പാലം പുനര്‍നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി തീരുമാനിച്ചത്.

മെട്രോമാന്‍ ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക. മറ്റു ജോലികള്‍ക്ക് നല്‍കിയ തുകയില്‍ ബാക്കി വന്ന പണം ഉപയോഗിച്ച് പണി തുടങ്ങുമെന്നാണ് ശ്രീധരന്‍ അറിയിച്ചത്.

Top