പാലാരിവട്ടം പാലം നിര്‍മ്മാണം നടത്തിയ കമ്പനിയെ അടച്ചാക്ഷേപിക്കാനാവില്ല : മന്ത്രി ജി സുധാകരന്‍

കൊച്ചി : പാലാരിവട്ടം പാലം നിര്‍മ്മാണം നടത്തിയ കമ്പനിയെ അടച്ചാക്ഷേപിക്കാനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പാലം അഴിമതി സംബന്ധിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും പാലാരിവട്ടം പാലം ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

പാലം പൊളിച്ചു പണിയണോ തകരാര്‍ ഉള്ള ഭാഗം മാത്രം പൊളിച്ചു പണിയണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി ആകെ കുഴപ്പക്കാരെന്ന് ആരും പറഞ്ഞിട്ടില്ല. കൊല്ലം ബൈപാസ് നിര്‍മ്മിച്ചതും അതേ കമ്പനിയാണ്. എന്നാല്‍ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അടിമുടി കുഴപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top