പാലാരിവട്ടം പാലം അഴിമതി: ആര്‍.ഡി.എസ് കമ്പനിയുടെ നാലര കോടി പിടിച്ചെടുത്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പാലത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയുടെ നാലര കോടി പിടിച്ചെടുത്തു.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡി രാഹുല്‍ ആര്‍ പിള്ളയാണ് ഇത്രയും തുക പിടിച്ചെടുത്തത്.പെര്‍ഫോമിംഗ് ഗ്യാരന്റിയായി ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയിരുന്ന നാലര കോടി രൂപയാണ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പാലം തകര്‍ന്ന സാഹചര്യത്തില്‍ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ നടപടിക്കു അംഗീകാരം നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അഴിമതിക്കാരില്‍ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡജസ് കോര്‍പ്പറേഷന്‍ പുന സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Top