പാലാരിവട്ടം പാലം; സുപ്രീംകോടതി വിധി സര്‍ക്കാര്‍ സമീപനത്തിന്റെ വിജയമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിനുള്ള വിജയമാണെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍. അഴിമതിയുടെ സ്മാരകമാണ് പാലാരിവട്ടം പാലം. പാലം പൊളിക്കുന്നതില്‍ ഇ. ശ്രീധരന്റെ സേവനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യറാണെന്നും വിജയരാഘവന്‍ പറഞ്ഞു.

പാലവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ സ്വീകരിച്ച ശരിയായ നടപടികള്‍ക്കുള്ള അംഗീകാരമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. കേരളത്തിലെ ജനങ്ങള്‍ക്കു മുന്‍പില്‍ അഴിമതിയുടെ സ്മാരകം പോലെയാണ് പാലാരിവട്ടം പാലം ഇപ്പോള്‍ നിലകൊള്ളുന്നത്.

പാലം ഗതാഗത യോഗ്യമല്ലെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തത്. എത്രയും വേഗം പാലം പൊളിച്ച് പുതുക്കിപ്പണിയുക, അതിന് കേരളത്തില്‍ ലഭ്യമായ വിദഗ്ധ സഹായങ്ങളെ ഉപയോഗപ്പെടുത്തുക. ഇ. ശ്രീധരന്റെ സഹായം ഉപയോഗപ്പെടുത്താന്‍ തയ്യാറായി. അതിനാവശ്യമായ വിഭവങ്ങളുമായി ബന്ധപ്പെടുത്തി ഏറ്റവും ശരിയായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

Top