പാലാരിവട്ടം പാലം അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

highcourt

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി.ഒ.സൂരജ്, തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.

മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ടി.ഒ.സൂരജിനെയും തങ്കച്ചനെയും കൂടാതെ, പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് പ്രോജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയല്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് റിമാന്‍ഡില്‍ ഉള്ളത്.

അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് നാല് പ്രതികള്‍ക്കുമെതിരെ ചുമത്തിയത്.

Top