പാലാരിവട്ടം പാലം അഴിമതി; ടി.ഒ.സൂരജ് പ്രശ്‌നക്കാരന്‍, ഗൂഢാലോചന ഉണ്ടാകാമെന്ന് ജി.സുധാകരന്‍

sudhakaran

തിരുവനന്തപുരം: ടി.ഒ.സൂരജ് പ്രശ്‌നക്കാരനാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ രംഗത്ത്.

ടി.ഒ സൂരജിന്റെ കാലത്ത് ഉണ്ടായിട്ടുള്ള 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിരുന്നുവെന്നാണ് ജി.സുധാകരന്‍ പറഞ്ഞത്. പാലാരിവട്ടം പാലം അഴിമതി കേസില്‍ നിയമാനുസൃതം നടപടി തുടരുമെന്നും കേസില്‍ വലിയ ഗൂഢാലോചന ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

പാലം പണിയുന്നതിന് മുമ്പ് മുന്‍കൂറായി കരാര്‍ കമ്പനിയ്ക്ക് പണം നല്‍കുന്ന കീഴ്വഴക്കമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top