വാളയാര്‍ കേസ്; മൂന്നാം പ്രതിയെ അക്രമിച്ച് വഴിയരികില്‍ തള്ളി

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മര്‍ദ്ദനം. വാളയാര്‍ കേസിലെ മൂന്നാം പ്രതി മധുവിനാണ് ഇന്നലെ രാത്രി മര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റ് റോഡരികില്‍ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല. ദേഹാസകലം പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കുകളൊന്നും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂന്നാം പ്രതിയായ ഇയാളെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരു കൂട്ടം നാട്ടുകാര്‍ ഇയാള്‍ക്കെതിരെ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് ഉടന്‍ അന്വേഷണത്തിനായി ഇയാളുടെ മൊഴി രേഖപ്പെടുത്തും.

Top