പാലക്കാട് ക്ഷേത്ര ഉത്സവത്തിനിടെ പടക്കശാലയില്‍ പൊട്ടിത്തെറി; പത്ത് പേര്‍ക്ക് പരുക്ക്

fire

പാലക്കാട്: വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെ പടക്കശാലയില്‍ പൊട്ടിത്തെറി. പത്ത് പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടു കുട്ടികളുമുണ്ട്. ഇവരെ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം നടന്നത്. ഉത്സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് പടക്കപ്പുര തയാറാക്കിയിരുന്നു. ഇതിന് സമീപമിരുന്ന് കുട്ടികള്‍ ഓലപ്പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി വീണ് പടക്കപ്പുര കത്തിയമര്‍ന്നു.

Top