പാലക്കാട് വണ്ടിത്താവളം വെടിക്കെട്ട് അപകടം ; ഒരു മരണം

FIRE

പാലക്കാട്: വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ കുട്ടി മരിച്ചു. കെവിന്‍ (7) ആണ് മരിച്ചത്. അപകടത്തില്‍ 90 ശതമാനം പൊള്ളലേറ്റ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വണ്ടിത്താവളം അലയാറില്‍ മാരിയമ്മന്‍ കോവിലിലെ ഉത്സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് പടക്കപ്പുര തയാറാക്കിയിരുന്നു. ഇതിന് സമീപമിരുന്ന് കുട്ടികള്‍ കത്തിച്ച ഓലപ്പടക്കം വീണ് പടക്കപ്പുര കത്തിയമരുകയായിരുന്നു. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌.

Top