പാലക്കാട് ഇരുനിലകെട്ടിടം തകര്‍ന്ന് സംഭവം ദുരന്തനിവാരണ സേന തെരച്ചില്‍ നിര്‍ത്തി

പാലക്കാട്: പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്ത മൂന്നുനില കെട്ടിടം തകര്‍ന്നു വീണ സ്ഥലത്ത് നടത്തിവന്നിരുന്ന തെരച്ചില്‍ ദുരന്തനിവാരണ സേന അവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ വീണ്ടും തെരച്ചില്‍ നടത്തുമെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണത്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടം നടന്നത്. നാട്ടുകാരും അഗ്‌നിശമനസേന പ്രവര്‍ത്തകരും ചേര്‍ന്ന് 10 പേരെ പരിക്കുകളോടെ പുറത്തെടുത്തു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുന്നതിനാണ് തെരച്ചില്‍ തുടരുന്നത്. ആരെയും കാണാതായത് സംബന്ധിച്ച പരാതികളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

Top