പാലക്കാട്ടെ സ്‌നേഹനിലയത്തില്‍ മര്‍ദ്ദനമേറ്റ അന്തേവാസി മരിച്ചു

dead-body

പാലക്കാട്: പാലക്കാട്ടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ അന്തേവാസി മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി സിദിഖ് ആണ് മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇയാള്‍ വെന്റിലേറ്ററിലായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സിദിഖ് തൃത്താല മുടവന്നൂരിലുളള സ്‌നേഹനിലയത്തില്‍ ചികിത്സയിലായിരുന്നു.

രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ബന്ധുക്കള്‍ എത്തിയപ്പോഴേക്കും അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു യുവാവ്.

ശരീരത്തിലാകെ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് ബന്ധുക്കല്‍ പറഞ്ഞു. എല്ല് പൊട്ടുകയും ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുളളതായി പരിശോധനയില്‍ തെളിഞ്ഞു. വൃക്കകള്‍ക്കും കേട് പാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ്‌ ബന്ധുക്കളുടെ ആവശ്യം. എന്നാല്‍, യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന എന്ന വാദമാണ് സ്‌നേഹാലയം അധികൃതര്‍ ഉന്നയിക്കുന്നത്. സംഭവത്തെ കുറിച്ച് ആരോഗ്യമന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.

Top