സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധ: യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ്സ് മുറിയില്‍ പൂട്ടിയിട്ടു

പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടു. ഇന്നലെ വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം. ക്ലാസ്സില്‍ ഉറങ്ങിപ്പോയ കുട്ടിയെ പൂട്ടിയിട്ടതെന്നാണ് വിവരം. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളില്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ക്ലാസ് മുറിയില്‍ ഉറങ്ങിയ നിലയില്‍ കുട്ടിയെ കാണുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ ബന്ധുക്കല്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുറംലോകം അറിഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞു. പ്രശ്‌നം പരിഹരിച്ചെന്നും സംഭവത്തില്‍ പരാതിയില്ലെന്നും രക്ഷിതാക്കള്‍ അറിയിച്ചു.

Top