പറളിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

പാലക്കാട്: പറളിയില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പറളിയിലെ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. കോട്ടായി കീഴത്തൂര്‍ സ്വദേശികളായ വിഷ്ണുദാസ്, അജി എന്നിവരാണ് മരിച്ചത്.

പാലക്കാട്ട് നിന്ന് പറളി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് ഒരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വരികയായിരുന്ന ബസിനടിയില്‍പെടുകയായിരുന്നു.

Top