വാഹനത്തില്‍ രൂപമാറ്റം വരുത്തി ഫ്രീക്കാക്കിയാല്‍ കനത്ത പിഴ

വാഹനത്തിന്റെ രൂപം മാറ്റി ഫ്രീക്കാക്കിയാല്‍ പിഴ അടയ്ക്കണമെന്ന് റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ഫ്രീക്കാക്കുന്നത് കൂടുന്ന സാഹചര്യത്തില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയില്‍ 95 വാഹനങ്ങളാണ് പിടിച്ചത്. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്.

വാഹനത്തിന്റെ ആര്‍.സി. ബുക്കില്‍ ഉള്ളതിന് എതിരായി വാഹനത്തിന്റെ നിറം മാറ്റുകയോ അനുവദനീയമല്ലാത്ത ആഡംബരവസ്തുക്കള്‍ ഘടിപ്പിക്കുകയോ ചെയ്തതിനാണ് വാഹനങ്ങള്‍ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. പിടികൂടിയ വാഹനത്തില്‍ കൂടുതലും ബുള്ളറ്റുകളാണുള്ളത്.

അതേസമയം രൂപമാറ്റം വരുത്തി നിരത്തിലിറക്കിയ കാറുകളും ജീപ്പുകളും ഓട്ടോറിക്ഷകളും പിടികൂടിയിട്ടുണ്ട്.

Top