വീട്ടുവളപ്പിലെ കിണറ്റില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പാലക്കാട്: വീട്ടുവളപ്പിലെ കിണറ്റില്‍ പുള്ളിപ്പുലിയുടെ ജഡം. കോങ്ങാട് പെരിങ്ങോട് പറക്കോട് സുകുമാരന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ വൈറ്റിനറി ആശുപത്രിയിലേക്ക് മാറ്റി.

ഈ പരിസര പ്രദേശത്ത് നേരത്തെ പുലിയെ കണ്ടിരുന്നതായി പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.

Top