പാലക്കാട് കെഎസ്ആര്‍ടിസിയുടെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്ത് ഊരാളുങ്കല്‍

പാലക്കാട്: പാലക്കാട്ടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍മാണത്തിന് അനുമതിയായി. അടുത്തയാഴ്ച നിര്‍മാണം തുടങ്ങി ഒന്നര വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാരായ ഉരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഉറപ്പ് നല്‍കിയിരിക്കുന്നത്. പണവും സ്ഥലവും ഉണ്ടായിട്ടും നാലരവര്‍ഷമാണ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണം ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മാണത്തിന് ശിലയിട്ടത്. എന്നാല്‍ ചില തൊഴിലാളി യൂണിയനുകള്‍ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഷാഫി പറമ്പില്‍ എംഎല്‍എ ഏഴു കോടി രൂപ നേരത്തെ പദ്ധതിക്ക് അനുവദിച്ചിരുന്നു. 14നു പുനര്‍നിര്‍മ്മാണം പ്രവര്‍ത്തനം ആരംഭിക്കും. ബസുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യത്തിനു പുറമെ ഓഫിസ്, ശുചിമുറി കോംപ്ലക്‌സ്, യാത്രക്കാര്‍ക്കുള്ള വിശ്രമ സ്ഥലം ഉള്‍പ്പെടെയാണ് നിര്‍മ്മിക്കുന്നത്.

Top