പാലക്കാട് ഒരു കിലോ സ്വര്‍ണ മിശ്രിതവുമായി രണ്ടു പേര്‍ പിടിയില്‍

gold

പാലക്കാട്: ഒരു കിലോ സ്വര്‍ണ മിശ്രിതവുമായി രണ്ടു പേര്‍ പിടിയില്‍. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കോഴിക്കോട് കുന്നമംഗലം സ്വദേശികളായ ഹബീബ് റഹ്മാന്‍, സി.ഇ.മിഥുന്‍ എന്നിവര്‍ പൊലീസ് പിടിയിലായത്.

ദിണ്ഡിഗല്ലില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം എത്തിച്ചതെന്നും ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top