വീണ്ടും ക്രമക്കേട്; പാലക്കാട് റൈഫിള്‍ അസോസിയേഷനിലേയും വെടിയുണ്ടകള്‍ കാണാനില്ല

പാലക്കാട്: സിഎജി റിപ്പോര്‍ട്ടിലെ കോരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തിന് പിന്നാലെ വെടിയുണ്ട കാണാനില്ലെന്ന് പാലക്കാട് റൈഫിള്‍ അസോസിയേഷനെതിരെയും പരാതി.

10000 വെടിയുണ്ടകള്‍ വാങ്ങിയ ശേഷം ബില്ലില്‍ കാണിച്ചിരിക്കുന്നത് 8000 മാത്രം. ബില്ലിലെ സാമ്പത്തിക തിരിമറിയില്‍ മാത്രമാണ് പൊലീസ് അന്വേഷണം നടക്കുന്നത്. വെടിയുണ്ട കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കൊല്ലം റൈഫിള്‍ അസോസിയേഷന്‍ ജില്ലാസെക്രട്ടറി പരാതി നല്‍കി.

ദേശീയ റൈഫിള്‍ അസോസിയേഷനില്‍ നിന്നും 10000 വെടിയുണ്ടകള്‍ പാലക്കാട് റൈഫിള്‍ ഓഡര്‍ ചെയ്‌തെങ്കിലും ക്ലബ്ബിലെത്തിയത് 8000 മാത്രമാണ്. 2000 വെടിയുണ്ടകളിലാണ് തിരിമറി നടന്നിരിക്കുന്നത്. 10000 വെടിയുണ്ടകള്‍ വാങ്ങിയതിന് തുല്ല്യമായ പണം ബില്ലില്‍ കാണിച്ച് 8000 വെടിയുണ്ടകള്‍ കാണിച്ചുകൊണ്ട് പുതിയൊരു ബില്ല് തയ്യാറാക്കിയിരുന്നു ഈ ബില്ലുമായി ബന്ധപ്പെട്ടുയര്‍ന്ന സംശയമാണ് ക്രമക്കേട് പുറത്തു വരാന്‍ കാരണമായത്.

Top