പാലക്കാട് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു: 8 പേര്‍ക്ക് പരിക്ക്‌

പാലക്കാട്: പാലക്കാട് മേപറമ്പ് രണ്ടാംമൈലില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാംമൈല്‍ സ്വദേശി സീനത്താണ് മരിച്ചത്. പുലര്‍ച്ചെ ആറരയോടെയാണ് നിയന്ത്രണം വിട്ടെത്തിയ കാര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ ഇടിച്ച് തെറിപ്പിച്ചത്.

പിന്നീട് മുന്നോട്ട് പോയി വൈദ്യുത പോസ്റ്റിലിടിക്കുകയും തുടര്‍ന്ന് മീന്‍ വാങ്ങാന്‍ നിന്നവരെയും വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകിലും ഇടിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top