സിഎഎ,എന്‍.പി.ആര്‍ എന്നിവയെ പരിധിവിട്ട് എതിര്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം

പാലക്കാട്: പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയെ പരിധിവിട്ട് എതിര്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്.

പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയെ എതിര്‍ക്കുമ്പോള്‍ പരിധി കടക്കരുത്. പരിധിവിട്ട് ചാടിയിട്ട് കാര്യമില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും -ആര്യാടന്‍ പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ പ്രഥമ നെഹ്‌റു സെക്കുലര്‍ അവാര്‍ഡ് സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് പൈതൃകമായി കിട്ടിയതാണ് മതേതരത്വമെന്നും ആയതിനാല്‍ അതിനെ തകര്‍ക്കാന്‍ മോദിയെ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Top