വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു

പാലക്കാട്; മണ്ണാര്‍കാട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു. കുമരംപുത്തൂര്‍ ഇലവുങ്കൽ വീട്ടില്‍ ജിജീഷിന്റെ മകൾ ജുവൽ ആണ് മരിച്ചത്.

ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന അപകടാവസ്ഥയിലായ തൂണ് കുഞ്ഞിന്റെ മേല്‍ പതിക്കുകയായിരുന്നു.

Top