palakkad-vs cahuthanandan-cpm-list

പാലക്കാട് : പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സമര്‍പ്പിച്ച സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിഎസ് അച്യുതാനന്ദന്‍ ഇല്ല. സിഐടിയു നേതാവ് എ പ്രഭാകരന്റെ പേരാണ് മലമ്പുഴയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മലമ്പുഴ വിഎസിനു വേണ്ടി ഒഴിച്ചിട്ടുവെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാലക്കാട് ജില്ലയില്‍ ഒഴിച്ചിട്ടിരിക്കുന്നത് ചിറ്റൂര്‍ മാത്രമാണ്.

2011ലും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയപ്പോള്‍ വി.എസിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. അന്നും പ്രഭാകരന്റെ പേരാണ് പകരം ചേര്‍ത്തിരുന്നത്. പിന്നീട് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വി.എസിന് സീറ്റ് നല്‍കിയത്.

Top