പാലക്കാട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു; സമീപത്ത് നിന്ന് മാറാതെ കാട്ടാനക്കൂട്ടം

പാലക്കാട്: ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ലെങ്കിലും കാട്ടാനക്കൂട്ടം സംഭവ സ്ഥലത്ത് നിന്നും മാറിയിട്ടില്ല.

കഞ്ചിക്കോടിന് സമീപം കൊട്ടാമുട്ടിയിൽ വെച്ചാണ് ആനക്കൂട്ടം അപകടത്തിൽപ്പെടുന്നത്. കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോയ ആനയെയാണ് ട്രെയിൻ ഇടിച്ചത്.

കന്യാകുമാരിയിൽ നിന്ന് അസമിലേക്ക് പോകുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് ആനയെ ഇടിച്ചത്. ഇരുപത് വയസുള്ള പിടിയാനയാണ് ചരിഞ്ഞത്.

Top