പാലക്കാട് വ്യാപാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം കോതകുറിശ്ശിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. കോതകുറിശ്ശിയിലെ പച്ചക്കറി വ്യാപാരി അലവി (37) യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് പരിശോധിച്ചു വരികയാണെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.

 

Top