പാലക്കാട് ധോണിയില്‍ പുലിയിറങ്ങി; പശു കിടാവിനെ കടിച്ചുകൊന്നു

പാലക്കാട്: പാലക്കാട് ധോണിയില്‍ പുലിയിറങ്ങി പശുക്കിടാവിനെ കടിച്ചുകൊന്നു. തോമസ് പുലിക്കോട്ടില്‍ എന്നയാളുടെ പശുവിനെയാണ് പുലി ആക്രമിച്ചത്. കയറിന് ബലമുണ്ടായിരുന്നതിനാല്‍ പശുക്കിടാവിനെ പുലിക്ക് വലിച്ചുകൊണ്ടു പോകാനായില്ല.

വനംവകുപ്പില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുറ്റിക്കാടുകളില്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

 

Top