സുരേഷ് ഗോപി ചിത്രം കാവലിന്റെ ഷൂട്ടിങ് പാലക്കാട് പുനരാരംഭിച്ചു

ലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായെത്തുന്ന കാവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് കൊല്ലംകോട് പുനരാരംഭിച്ചു. കസബക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മിക്കുന്നത്.

സുരേഷ് ഗോപി തന്നെയാണ് ചിത്രീകരണം തുടങ്ങിയ വിവരം ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഫാമിലി ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകവും സിനിമ പ്രേക്ഷകരും കാത്തിരിക്കുന്നത്.

Resumed the final schedule of my upcoming movie "Kaaval" directed by Nithin Renji Panikkar and produced by Goodwill entertainmentsKaaval Loading ❤️P.C : Mohan Surabhi Photography

Posted by Suresh Gopi on Thursday, October 22, 2020

സുരേഷ് ഗോപിയെ കൂടാതെ രഞ്ജിപണിക്കർ,സായ ഡേവിഡ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കഴിഞ്ഞ വർഷം അന്നൗൺസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടങ്ങളിലേക്ക് അടുക്കവേയാണ് കോവിഡ് പ്രതിസന്ധി നേരിട്ട് ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നത്. ഇപ്പോൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ചിത്രീകരണം പുനരാരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്.

Top