കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിചാരിച്ച് അത്രയും ഐക്യത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് എംപി വീരേന്ദ്രകുമാര്‍. കോഴിക്കോട് നടന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
യുഡിഎഫ് വിടണമെന്ന് ജെഡിയു സംസ്ഥാന നേതൃയോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.
മാത്യു ടി തോമസിനെ കണ്ടിട്ട് വളരെക്കാലമായെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ജെഡിഎസ് ബിജെപിയുടെ കൂടെ ആയിരുന്നു. കേരളത്തില്‍ വന്ന് തങ്ങളുടെ പാര്‍ട്ടി എന്ത് ചെയ്യണമെന്ന് പറയുമ്പോള്‍ സ്വയം ആലോചിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പറയുമ്പോള്‍ ഡാനിഷ് അലി കാര്യങ്ങള്‍ പഠിച്ചിട്ട് പറയണമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജനതാദള്‍(യു) സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തിരഞ്ഞു പിടിച്ച് തോല്‍പ്പിച്ചെന്ന് പാര്‍ട്ടി നേതാവ് വര്‍ഗീസ് ജോര്‍ജും അഭിപ്രായപ്പെട്ടിരുന്നു. കാഴിക്കോട്ട് ജെ.ഡി(യു) യോഗത്തിന് മുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. ഇടതുമുന്നണിയില്‍ നിന്ന് വിട്ട വന്ന ശേഷം പാര്‍ട്ടിയുടെ സീറ്റ് മൂന്നില്‍ ഒന്നായി ചുരുങ്ങിയെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ദേശീയ തലത്തിലുള്ള ചര്‍ച്ചകള്‍ക്കു ശേഷമല്ലാതെ ജനതാദള്‍ എസുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


