പാലക്കാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; എട്ട് പേര്‍ക്ക് പരുക്ക്

accident

പാലക്കാട്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സംഭവത്തില്‍ എട്ട് യാത്രക്കാര്‍ക്ക്‌ പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുണ്ടൂരിന് സമീപം വടക്കുംപുറത്ത് വെച്ചായിരുന്നു അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.

Top